ഭരണങ്ങാനം പഞ്ചായത്തും കോളേജും കൈകോര്‍ത്തു, മൂന്ന് ടണ്‍ മാലിന്യം നീക്കം ചെയ്തു.



ഭരണങ്ങാനം  ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, ഉദ്യോഗസ്ഥരും ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിംഗ് ടെക്‌നോളജി - എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സ്വച്ഛത ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പാതയോര ശുചീകരണ യജ്ഞം  മാതൃകാപരമായി.

ഭരണങ്ങാനം പഞ്ചായത്തിനെ 3 സോണുകളായി തിരിച്ച് ആരംഭിച്ച ശുചീകരണ പരിപാടികള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസമ്മ സെബസാറ്റിയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മൂന്നു വാഹനങ്ങളിലായി പഞ്ചായത്തിലെ 13 വാര്‍ഡുകളിലും എത്തി ശുചീകരണം നടത്തി. മെമ്പര്‍മാരായ ജെസ്സി ജോസ്, ലിന്‍സി സണ്ണി, ബിജു.എന്‍.എം., സോബി സേവ്യര്‍, സുധാ ഷാജി, ബീന ടോമി റെജി മാത്യു, ജോസ്‌കുട്ടി അമ്പലമറ്റത്തില്‍, രാഹൂല്‍ ജി കൃഷ്ണന്‍, അനുമോള്‍ മാത്യു, എത്സമ്മ ജോര്‍ജ്ജ്കുട്ടി തുടങ്ങിയവരും നേതൃത്വം നല്‍കി.

13 വാര്‍ഡുകളിലെയും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രധാന പാതയോരങ്ങള്‍ ശുചിയാക്കി. ഉച്ചതിരിഞ്ഞ്  സമാപന വേദിയായ പ്രവിത്താനം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചില്ല്കുപ്പി, പ്ലാസ്റ്റിക് കുപ്പി തുടങ്ങി ഏകദേശം മൂന്ന് ടണ്ണോളം മാലിന്യങ്ങള്‍ ശേഖരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനി പറഞ്ഞു. 



പ്രവിത്താനം കവലയില്‍ വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനയോഗത്തില്‍ ഈ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സെക്രട്ടറി സജിത്ത് മാത്യൂസ്, അസി.സെക്രട്ടറി രശ്മി മോഹന്‍, ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ വി.ഇ.ഒ മാര്‍, ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ പ്രത്യേകം അനുമോദിച്ചു. വിത്താനം ഏരിയാ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി സജി.എസ് തെക്കേല്‍ ഭരണങ്ങാനം ഏരിയാ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധിബിജു പാറയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments