പായസ മധുരം കാരുണ്യത്തിന്




മീനച്ചില്‍ ഹെറിറ്റേജ് കള്‍ചറല്‍ സൊസൈറ്റി ഓണാക്കാലത്തു നടത്തിയ പായസമേളയുടെ ലാഭവിഹിതം വൃദ്ധസദനങ്ങള്‍ക്കും ചികിത്സ സഹായത്തിനും നല്‍കുന്നു. 

ഓശാന ഭവനിലെ വൃദ്ധരായ അന്തവാസികള്‍ക്കു ഫണ്ട് നല്‍കിക്കൊണ്ട് പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു .വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി ഒരു പെണ്‍കുട്ടിക്ക് ചികിത്സ സഹായവും നല്‍കി.കഴിഞ്ഞ വര്ഷം പാലാ ജനറല്‍ ആശുപത്രിയില്‍ വീല്‍ ചെയറുകള്‍ നല്‍കിയിരുന്നു. 


 

ബിജു വാതലൂര്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ഷാജി പന്തപ്ലാക്കല്‍, സതീഷ് മണര്‍കാട്ട്, കെ.പി രാജന്‍, സജി പുളിക്കന്‍, അഡ്വ. ജോണ്‍സി നോബിള്‍, അഡ്വ. റോയി വല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments