വയലില്‍ ട്രോഫി: പാലാ സെന്റ് തോമസ്സും എസ് എന്‍ ചേളന്നൂരും ഫൈനലില്‍




പാലാ സെന്റ് തോമസ് കോളേജില്‍ നടന്നുവരുന്ന 43- മത് ബിഷപ്പ് വയലില്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ പാലാ സെന്റ് തോമസ് കോളേജും ചേളന്നൂര്‍എസ് എന്‍ കോളേജും പുരുഷ വിഭാഗം വിഭാഗം ഫൈനലില്‍ പ്രവേശിച്ചു. 

സെമി പോരാട്ടത്തില്‍ പാലാ സെന്റ് തോമസ്  നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കേരള യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍മാരായ സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരത്തെ    കീഴടക്കിയാണ്  ഫൈനലില്‍ കടന്നത്.  (സ്‌കോര്‍ 25-18, 25-22, 25-23). 


 

ബുധനാഴ്ച രാവിലെ നടന്ന ആദ്യ സെമി ഫൈനലില്‍ ചേളന്നൂര്‍ എസ് എന്‍ കോളേജ്  സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരിയെ കീഴടക്കിയാണ് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 25-17,25-21, 25-23.
 

വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന പുരുഷ വിഭാഗം ഫൈനല്‍ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടും. തുടര്‍ന്ന് നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, പാലാ അല്‍ഫോന്‍സയും സെന്റ് ജോസഫ് ഇരിങ്ങാലക്കുടയും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിലെ വിജയികളെ ഫൈനലില്‍ നേരിടും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോളേജ് മാനേജര്‍  റവ. ഡോ  ജോസഫ് തടത്തില്‍ സമ്മാനദാനം നിര്‍വഹിക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments