പ്രൊഫ. എ.വി. ശങ്കരനാരായണന്റെ 'മീനച്ചില്‍ കര്‍ത്താക്കന്‍മാരും ക്ഷേത്രങ്ങളും' പുസ്തക പ്രകാശനം 10 ന്





പ്രൊഫ. എ.വി. ശങ്കരനാരയണന്‍ എഴുതിയ 'മീനച്ചില്‍ കര്‍ത്താക്കന്‍മാരും ക്ഷേത്രങ്ങളും' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം ശനിയാഴ്ച മേവട സുഭാഷ് ഗ്രന്ഥശാലയില്‍ നടക്കുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികളായ ബാബു കെ. ജോര്‍ജ്ജ്, റ്റി.സി. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. 

10-ാം തീയതി വൈകിട്ട് 3.30 ന് മേവട ഗവ. എല്‍.പി. സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിഖ്യാത ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. എതിരന്‍ കതിരവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. 



കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. ചരിത്ര രചനയില്‍ തനതുശൈലിക്കുളള അലോഷ്യന്‍ പുരസ്‌കാരം നേടിയ പ്രൊഫ. എ.വി. ശങ്കരനാരായണനെ കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു ആദരിക്കും. ആര്‍.ടി. മധുസൂദനന്‍, ജോസ് പി. മറ്റം, മനോജ് ബി. നായര്‍, പി.പി. ഗോപി, ഡാന്റീസ് കൂനാനിക്കല്‍, റ്റി.എന്‍. രാഘവന്‍ നായര്‍, രവി പുലിയന്നൂര്‍, മഞ്ജു ദിലീപ്, ജോസ് മംഗലശേരി, കെ. നന്ദകുമാരന്‍ കര്‍ത്ത, കെ. ശശിധരന്‍ കര്‍ത്ത, ഡോ. കെ. രാജഗോപാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. റ്റി.സി. ശ്രീകുമാര്‍ സ്വാഗതവും ആര്‍. വേണുഗോപാല്‍ നന്ദിയും പറയും. ഡോ. എ.വി. ശങ്കരനാരായണന്‍ മറുപടി പ്രസംഗം നടത്തും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments