കേരള ബഡ്ജറ്റ് റബ്ബര്‍ കര്‍ഷകരെ നിരാശപ്പെടുത്തി നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി



കേരള ബഡ്ജറ്റ് റബ്ബര്‍ കര്‍ഷകരെ നിരാശപ്പെടുത്തി  നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി

റബ്ബറിന്റെ താങ്ങ് വില 250 രൂപയാക്കുമെന്ന് 2021 ലെ അസംബളി ഇലക്ഷന്‍ സമയത്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം റബ്ബര്‍ കര്‍ഷകരുടെ വോട്ട് തട്ടിയെടുക്കുന്നതിനുള്ള കബളിപ്പിക്കലായിരുന്നുവെന്നു ഇന്ന് റബ്ബര്‍ കര്‍ഷകര്‍ തിരിച്ചറിയുന്നു. ഇലക്ഷന്‍ മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ല വോട്ട് തട്ടിയെടുക്കാനുള്ള തട്ടിപ്പിന്റെ ഭാഗമാണ് എന്ന് കര്‍ഷക സമൂഹത്തെ ബോധ്യപ്പെടുത്തിയ ബഡ്ജറ്റ് ആണിത്. വെറും 10 രൂപ മാത്രം പിച്ചക്കാശ് പോലെ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നിലപാട് റബ്ബര്‍ കര്‍ഷകരെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

2011ല്‍ 25 സെന്റ് സ്ഥലത്തിന് വസ്തുനികുതി 11 രൂപആയിരുന്നു.2022 ല്‍ അത് 88 രൂപയായി നികുതി വര്‍ധിപ്പിച്ചു.ഈ വര്‍ദ്ധനവ് പോലെ കര്‍ഷകന്റെ വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു. 2011 ല്‍ റബ്ബര്‍ വില 245 രൂപ 2024 ല്‍ 160 രൂപയായി കൂപ്പുകുത്തി.റബ്ബര്‍ കര്‍ഷക മേഖല തകര്‍ച്ചയിലാണ് എന്നറിഞ്ഞു സമാശ്വാസ നടപടികള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല.

2015 ലെ യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ ധനകാര്യ മന്ത്രി ശ്രീ കെ എം മാണി തുടങ്ങിവച്ച റബര്‍ പ്രോഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം ന്യായവില ലഭിക്കാതെ വലയുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ആദ്യം വര്‍ഷം തോറും 500 കോടി വച്ചും പിന്നീട് 2023 മുതല്‍ 600കോടിയും ബഡ്ജറ്റില്‍ ആകെ 4600 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.എന്നാല്‍ കര്‍ഷകര്‍ക്ക് കൊടുത്തത് 1993 കോടി മാത്രമാണ്. 2021 -22 വര്‍ഷം വെറും 20 കോടി മാത്രമേ കൊടുക്കേണ്ടി വന്നുള്ളു. 2015 -2016 ല്‍ 270 കോടി 2016-2017 ല്‍ 410 കോടി 2017-2018 ല്‍ 228 കോടി 2018 -2019 ല്‍ 358 കോടി 2019 -2020 ല്‍ 218 കോടി 2020- 2021ല്‍ 269 കോടി 2021  2022 വര്‍ഷം വെറും 20 കോടി 2022  2023ല്‍ 58 കോടി 2023-2024 ല്‍ 161കോടി.



ഇതില്‍ 2600 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുക്കാതെ കിടപ്പുണ്ട്. ഈ തുകയുപയോഗിച്ച് പ്രകടന പത്രികയിലെ വാഗ്ദാനമായ റബ്ബര്‍ വില 250 രൂപ എന്നത് നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കുമായിരുന്നു. കര്‍ഷക വിരുദ്ധത മുഖമായദ്രയാക്കിയ ഇടത് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ല എന്നത് വീണ്ടും വ്യക്തമാക്കിത്തന്ന ബഡ്ജറ്റ് ആണിത്. കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടുകള്‍ തുടരുന്നതിനാല്‍ വരുന്ന ലോകസഭാ ഇലക്ഷനില്‍ കര്‍ഷക വികാരം പ്രതിഫലിക്കുന്ന രീതിയില്‍ കര്‍ഷക വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് തീരുമാനിച്ചു.

യോഗത്തില്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ദേശീയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. താഷ്‌കന്റ് പൈകട, പ്രദീപ് കുമാര്‍ പി മാര്‍ത്താണ്ഡം, ഡി സദാനന്ദന്‍ ചക്കുവരക്കല്‍ കൊട്ടാരക്കര, രാജന്‍ ഫിലിപ്‌സ് കര്‍ണാടക, ജോയി കുര്യന്‍ കോഴിക്കോട്, പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, ജോര്‍ജ്കുട്ടി മങ്ങാട്ട് കോതമംഗലം, കെ.പി.പി.നമ്പ്യാര്‍ തലശ്ശേരി, ഹരിദാസ് മണ്ണാര്‍ക്കാട് സി.എം. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments