വെമ്പള്ളി - വയലാ - കടപ്ലാമറ്റം = കുമ്മണ്ണൂര്‍ റോഡ് വികസനത്തിന് 6 കോടിയുടെ പദ്ധതി നടപ്പാക്കും



വെമ്പള്ളി - വയലാ - കടപ്ലാമറ്റം  = കുമ്മണ്ണൂര്‍ 
റോഡ് വികസനത്തിന് 6 കോടിയുടെ പദ്ധതി നടപ്പാക്കും കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ബഡ്ജറ്റ് പ്രൊപ്പോസല്‍ ആയി 5 കോടി രൂപയും പൊതുമരാമത്ത് വകുപ്പിന്റെ റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഒരുകോടി രൂപയുമാണ് നടപ്പാക്കുന്നത്. 

കുറവിലങ്ങാട് & പാലാ  പി.ഡബ്ല്യു.ഡി.യുടെ ഫണ്ട് ലഭിക്കാത്തതുമൂലം റീടാറിംഗ് നടത്താന്‍ കഴിയാതെ ശോച്യാവസ്ഥയില്‍ കിടക്കുന്ന വെമ്പള്ളി - വയലാ - കടപ്ലാമറ്റം റോഡ് റീച്ചിന്റെ നവീകരണത്തിന് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും സമര്‍പ്പിച്ച് രണ്ട് പ്രധാന പദ്ധതികള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റിലൂടെ ഫണ്ട് അനുവദിച്ചിട്ടുള്ളത്. 
കുമ്മണ്ണൂര്‍ - കടപ്ലാമറ്റം റോഡ് റീച്ചിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ റണ്ണിംഗ് കോണ്‍ട്രാക്ട്   പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ പദ്ധതി ടെണ്ടര്‍ ചെയ്ത് എഗ്രിമെന്റ് വച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 

ബഡ്ജറ്റ് വിഹിതം ഉള്‍പ്പെടെ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആറ് കോടി രൂപയുടെ റീടാറിംഗ് ജോലികള്‍ നടപ്പാക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ബഡ്ജറ്റ് പ്രൊപ്പോസല്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കാലതാമസം ഉണ്ടായാല്‍ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി വെമ്പള്ളി - വയലാ - കടപ്ലാമറ്റം - കുമ്മണ്ണൂര്‍ റോഡിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസിന് വീണ്ടും നിവേദനം സമര്‍പ്പിച്ചതായി എം.എല്‍.എ. വ്യക്തമാക്കി. പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം കടുത്തുരുത്തി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ 7.5 കോടി രൂപയുടെ പ്രൊപ്പോസലാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments