സമരാഗ്നി എന്ന പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന കോണ്‍ഗ്രസ് ജാഥയ്ക്ക് 22 ന് പാലായില്‍ ഊജ്ജ്വലസ്വീകരണം നല്‍കും.
3 മണിക്ക് പാലായില്‍ എത്തിച്ചേരുന്ന ജാഥയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗം വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ എം.എല്‍.എ.യുമായ ജോസഫ് വാഴയ്ക്കന്‍ ചെയര്‍മാനും കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. ടോമി കല്ലാനി ജനറല്‍ കണ്‍വീനറുമായി 501 സ്വാഗതസംഘം രൂപീകരിച്ചു.
ആലോചനായോഗം കെ.സി. ജോസഫ് മുന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജോസഫ്, ജാന്‍സ് കുന്നപ്പള്ളി, അഡ്വ. ബിജു പുന്നത്താനം, തോമസ് കല്ലാടന്‍, എന്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments