യാഗപീഠത്തിന് മുമ്പിൽ കരയുക: റവ.ഡോ. മോത്തി വർക്കി


വൈദികർ മാതൃകയുള്ള കുടുംബ ജീവിതം നയിക്കുന്നവരും ജനത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി യാഗപീഠത്തിന്റെ മുമ്പിൽ കരയുന്നവരായിരിക്കുകയും വേണമെന്നും  റവ. ഡോ. മോത്തി വർക്കി ഓർമ്മിപ്പിച്ചു. ഭവനത്തിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുമ്പോൾ മാത്രമാണ് ആ ഭവനത്തിൽ ജനിച്ചു വളരുന്ന ആൺകുട്ടികൾ സമൂഹത്തിൽ സ്ത്രീത്വത്തെ മാനിക്കുകയുള്ളൂ. ചാലമറ്റം എം.ഡി.സി.എം.എസ്. ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്ന സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കൺവൻഷൻ്റെ മൂന്നാം ദിനത്തിൽ വൈദീകരുടെ യോഗത്തിൽവചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ബിഷപ് വി.എസ്. ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. ബിഷപ് ഡോ. കെ.ജി. ദാനിയേൽ ആരാധനയ്ക്ക് നേതൃത്വം നൽകി. വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ആത്മായ സെക്രട്ടറി പി. വർഗ്ഗീസ് ജോർജ്, ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രജിസ്ട്രാർ ടി. ജോയ് കുമാർ മഹായിടവക എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. നാളത്തെ യോഗങ്ങൾക്ക് വണ്ടിപ്പെരിയാർ സഭാജില്ലയും മഹായിടവക സ്ത്രീജനസഖ്യവും നേതൃത്വം നൽകും.രാവിലെ 8 മണിക്ക് ബൈബിൾ ക്ലാസ്, 10 മണി യോഗത്തിൽ ശ്രീമതി രേണു മാമ്മൻ നും 2 മണിക്കും 6 മണിക്കും യോഗങ്ങളിൽ ബെഞ്ചമിൻ മോസ്സസും വചനശുശ്രൂഷ നിർവ്വഹിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments