ആസ്സാമിലെ ഗുവാഹാത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന ഖെലോ ഇൻഡ്യ യൂണിവേഴ്സിറ്റിഗയിംസിൽ അത് ലറ്റിക് മീറ്റിൽ എം.ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഹർഡിൽസിൽ 52.57 Sec.-ൽ ഓടിയാണ് മനൂപ് വെള്ളി മെഡൽ നേടിയത്. . ഈ വർഷം സംസ്ഥാന സീനിയർ മീറ്റിൽ വെങ്കലവും യൂണിവേഴ്സിറ്റി മീറ്റിൽ സ്വർണ്ണമെഡലും 400 മീറ്റർ ഹർഡിൽസിൽ നേടിയിട്ടുണ്ട്, സൗത്ത് സോൺ യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ ഹർഡിൽസിൽ
വെങ്കലവും ഇന്റെർ യൂണിവേഴ്സിറ്റിഅത് ലറ്റിക്മീറ്റിൽ 4 x 400 മീറ്റർ റിലെ യിൽ സ്വർണ്ണവും നേടിയിരുന്നു,കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് കോളേജിലെ അവസാന വർഷ ഡിഗ്രി ഹിസ്റ്ററി വിദ്യാർത്ഥിയാണ്, പാലക്കാട് വടവണ്ണൂർ കോരാതാപറമ്പിൽ മുരളീധരന്റെയും ഷീനയുടേയും രണ്ടാമത്തെ മകനാണ്, കഴിഞ്ഞ 1 വർഷമായി കേരള സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അത് ലറ്റിക് കോച്ച് ജൂലിയസ് ജെ മനയാനിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.



0 Comments