കരൂര്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 18 മുതല്‍ 21 വരെ ദിവസങ്ങളില്‍ ആഘോഷിക്കും.
പുതിയതായി നിര്‍മ്മിച്ച തിരുവരങ്ങിന്റെ സമര്‍പ്പണവും കലാപരിപാടികളുടെ ഉദ്ഘാടനവും 18-ന് വൈകിട്ട് 6-ന് ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഡോ. ശിവകരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
19-ന് രാവിലെ 5.30 ന് വിശേഷാല്‍ പൂജകള്‍, മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകള്‍, വാസ്തുഹോമം, കളമെഴുത്തും പാട്ടും, രാത്രി 8.45ന് മ്യൂസിക് പാലായുടെ ട്രാക്ക് ഗാനമേള.
20-ന് രാവിലെ 5.30 മുതല്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍, വൈകിട്ട് 4-ന് ആനിക്കാട് കൃഷ്ണകുമാറിന്റെ പ്രാമാണിത്തില്‍ പഞ്ചാരിമേളം, 5-ന് ഗജറാണി കുമാരനെല്ലൂര്‍ പുഷ്പ തിടമ്പേറ്റുന്ന ദേശപ്പുറപ്പാട്, ദേശതാലപ്പൊലി, മുണ്ടുപാലം കവലയില്‍ സമൂഹപ്പറ, തിരിച്ചെഴുന്നള്ളത്ത്, ദീപാരാധന, കളമെഴുത്തും പാട്ടും, രാത്രി 8.30ന് താളം കോട്ടയം അവതരിപ്പിക്കുന്ന തിരുവാതിരകളി, 9-ന് കോട്ടയം നാദം കലാസമിതിയുടെ മെഗാഷോ.
21-ന് രാവിലെ 7-ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ കലശപൂജ, കലശാഭിഷേകം, മറ്റക്കര മനുവിന്റെ പ്രമാണിത്തില്‍ പഞ്ചവാദ്യം, സര്‍പ്പത്തിന് നൂറും പാലും, 11.30 മുതല്‍ മഹാപ്രസാദമൂട്ട്, 12-ന് കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന 'ഗാനാമൃതം', വൈകിട്ട് 6-ന് രാമപുരം ഉണ്ണികൃഷ്ണന്റെ സോപാനസംഗീതം, തുടര്‍ന്ന് ദീപാരാധന, കളമെഴുത്തും പാട്ടും, പുറക്കളത്തില്‍ ഗുരുതി, അമ്പാറ അരുണിന്റെ പ്രമാണത്തില്‍ ചെണ്ടമേളം.
പത്രസമ്മേളനത്തില്‍ രമേശ് പി.ആര്‍, ബിജു കുമാര്‍ ജി, എസ്.അഭിലാഷ്, അഡ്വ.അഭിജിത്ത് എസ്, അനൂപ്കുമാര്‍ ജി, അരുണ്‍ നെല്ലിത്താനത്ത് എന്നിവര്‍ പങ്കെടുത്തു.
0 Comments