നഗര ഉപജീവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.


നഗരസഭയില്‍ കുടുംബശ്രീ മിഷന്റെ കീഴില്‍ നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു. വി. തുരുത്തന്‍ നിര്‍വ്വഹിച്ചു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സാവിയോ കാവുകാട്ട്, മായാ പ്രദീപ്, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, തോമസ് പീറ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍,  സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രദീപ്, സി.ഡി.എസ് ഭാരവാഹികളായ മഞ്ജു കെ, ജിത രാജേഷ്, തങ്കമ്മ തോമസ്, ലൗലി, രമ്യ ജോസഫ്, മിനി രവി, സിഡിഎസ് അക്കൗണ്ടന്റ് സ്മിത, എന്‍.യു.എല്‍.എം. സിറ്റി മിഷന്‍ മാനേജര്‍ മനു കെ.ജി, എം.റ്റി.പി. ഉല്ലാസ് ബാബു, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗമായ ഗോപിക വിനായകിന്റെ ചുമതലയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ കേന്ദ്രം വഴി ലഭ്യമാകുന്നതാണ്. നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്‌സിലെ രണ്ടാം നിലയിലാണ് നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments