ശ്രീകുമാര്‍ എവിടെയുണ്ടോ അവിടെയുണ്ട് പുരസ്‌കാരം


ശ്രീകുമാര്‍ എവിടെയുണ്ടോ അവിടെയുണ്ട് പുരസ്‌കാരം. 'സ്വരാജ് ട്രോഫി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ശ്രീകുമാര്‍ എസ് കൈമള്‍ പതിവ് തുടരുന്നു. 

ശ്രീകുമാര്‍ സെക്രട്ടറി ആയിരിക്കുന്ന പഞ്ചായത്തിന് അംഗീകാരം കിട്ടുന്നരീതി ഈ വര്‍ഷവും തെറ്റിയില്ല. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മരങ്ങാട്ടുപിള്ളിക്ക് ജില്ല സംസ്ഥാന അംഗീകാരം ലഭിച്ചപ്പോള്‍ ശ്രീകുമാറിനുള്ള ഉള്ള അംഗീകാരം കൂടിയായി മാറിയിത്.

മുമ്പ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കെ രണ്ടുതവണ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ലഭ്യമായിരുന്നു.  ജനാഭിലാഷം സാക്ഷാത്കരിക്കുന്നതിനായി ഭരണസമിതിയോടൊപ്പം ഉദ്യോഗസ്ഥ സംവിധാനത്തെ സക്രിയമാക്കാനായതിന്റെ പ്രത്യക്ഷനേട്ടമാണ് ഈ പുരസ്‌കാര ലഭ്യത.

ജന സൗഹൃദ പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഇ ഗവേണന്‍സിലൂടെ സദ്ഭരണം എന്ന ആശയം ഇവിടെ പ്രയോഗ പഥത്തിലെത്തിച്ചിരിക്കുന്നു. പഞ്ചായത്തുകളില്‍ വിന്യസിച്ചിരിക്കുന്ന ഐ.എല്‍.ജി.എം.എസ്. സോഫ്റ്റുവെയര്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതിനുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തതിലൂടെ മരങ്ങാട്ടുപിള്ളിയുടെ ഇ-ഗവേണന്‍സ് മികവ് അംഗീകരിക്കപ്പെട്ടു. 



ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപെട്ട് പരിശീലകനായും വകുപ്പിലെവിവിധ കൂട്ടായ്മകളുടെ കണ്‍വീനര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നു. ഞീഴൂര്‍ സ്വദേശിയായ ശ്രീകുമാര്‍ സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമാണ്.

ഭാര്യ മായ കോട്ടയം മെഡിക്കല്‍ കോളേജിലെ ഹെഡ് നേഴ്സാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥി നവനീതും പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയുമാണ് മക്കള്‍.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments