നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഏഴാച്ചേരി 158-ാം എസ്.എന്‍.ഡി.പി. ശാഖ.



നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി ഏഴാച്ചേരി 158-ാം എസ്.എന്‍.ഡി.പി. ശാഖ. 

അടുത്ത ചതയ നാളില്‍, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി ആദരിക്കുമെന്നും ശാഖാ നേതാക്കളായ പി.ആര്‍. പ്രകാശ് പെരികിനാലില്‍, റ്റി.എസ്. രാമകൃഷ്ണന്‍ തയ്യില്‍, കെ.ആര്‍. ദിവാകരന്‍ കൈപ്പനാനിക്കല്‍ എന്നിവര്‍ പറഞ്ഞു. 



ശാഖാ ഹാളില്‍ ചേര്‍ന്ന പഠനോപകരണ വിതരണ സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലില്‍ അധ്യക്ഷത വഹിച്ചു. 


ശാഖാ സെക്രട്ടറി കെ.ആര്‍. ദിവാകരന്‍ കൈപ്പനാനിക്കല്‍, വൈസ് പ്രസിഡന്റ് റ്റി.എസ്. രാമകൃഷ്ണന്‍ തയ്യില്‍, വി.എസ്. പീതാംബരന്‍, സുധ തങ്കന്‍, ശോഭ സോമന്‍, കെ.വി. മോഹനന്‍, റ്റി.കെ. വാരിജാക്ഷന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments