മലയാള കാല്പനിക ഭാവനയെ നവീകരിച്ച കവിയായിരുന്നു മഹാകവി പാലാ നാരായണന്‍ നായരെന്ന് കവിയും എം.ജി.യൂണിവേഴ്‌സിററി മുന്‍ രജിസ്ട്രാറുമായ ഡോ.രാജുവള്ളികുന്നം പറഞ്ഞു.
വള്ളത്തോള്‍ക്കവിതയിലൂടെ സ്വായത്തമായ ഭാവഗീതത്തെ നവീകരിക്കുകയായിരുന്നു മഹാകവി പാലാ തന്റെ കവിതകളിലൂടെ ചെയ്തിരുന്നത്. പാലായെ ഇതുവരെ ആരും ശരിയായ രീതിയില്‍ വിലയിരുത്തിയിട്ടില്ല. ഇരുപതാം നൂററാണ്ടിലാണ് അക്കിത്തം വെളിച്ചം ദുഃഖംമാണുണ്ണീ എന്നെഴുതിയത്. അതെല്ലാവര്‍ക്കും അറിയാം. സ്വാതന്ത്ര്യാനന്തരം പാലാ എഴുതിയിട്ടുണ്ട് വെളിച്ചം പോകട്ടെ തമസ്സു വരട്ടെ എന്ന്. പക്ഷെ എത്ര പേര്‍ക്കറിയാമെന്നും രാജു വള്ളികുന്നം ചോദിച്ചു.
മഹാകവി പാലായുടെ 15-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതിയും പാലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പാലാ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ സഹൃദയസമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി കെ ഫ്രാന്‍സിസ്,രാജ്‌മോഹന്‍ നായര്‍ മുണ്ടമററം, പി.ആര്‍.വേണുഗോപാല്‍ രവി പാലാ, പി.എസ്. മധുസൂദനന്‍, ശിവദാസ് പുലിയന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കവിയരങ്ങില്‍ ചാക്കോ സി. പൊരിയത്ത്, കവി ആര്‍.കെ.വള്ളിച്ചിറ, ഡോ. പി.എന്‍. രാഘവന്‍, ജോണി പ്ലാത്തോട്ടം, രാഗേഷ് മോഹന്‍, രാജു അരീക്കര, രവി നെടിയാമറ്റം, സുഷമ രവീന്ദ്രന്‍, ജോസാന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments