ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം പാലായുടെ വികസന കുതിപ്പിന്റെ വേഗം വര്‍ദ്ധിപ്പിക്കും - മാണി സി കാപ്പന്‍


ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം പാലായുടെ വികസന കുതിപ്പിന്റെ വേഗം വര്‍ദ്ധിപ്പിക്കും -  മാണി സി കാപ്പന്‍

കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം  പാലായുടെ വികസന കുതിപ്പിന്റെ വേഗം വര്‍ദ്ധിപ്പിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.  
അവകാശവാദങ്ങള്‍ക്കപ്പുറം ദൃശ്യമായ വികസനം കൊണ്ടു വരാന്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം പ്രാപ്തനാണ് എന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.  പാലായുടെ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ വികസനങ്ങള്‍ എത്തിക്കാനും  കേന്ദ്ര പദ്ധതികളില്‍

 ഉള്‍പ്പെടുത്തി  ഇലവീഴാപൂഞ്ചിറ ഇല്ലിക്കല്‍ കല്ല് ഡെസ്റ്റിനേഷന്‍ ടൂറിസം  പദ്ധതികളും,  പാലായിലെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളെ കോര്‍ത്തിണക്കി  പില്‍ഗ്രിമേജ് ടൂറിസം  സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനും ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങള്‍ പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ പാലാ നിയോജക മണ്ഡലത്തിലെ നന്ദി പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് അനുയോജ്യമായ വ്യവസായ സംരംഭം  കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടങ്ങുന്നതിനു വേണ്ടി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ നേതാക്കളായ ജോയി എബ്രഹാം,  ജോര്‍ജ് പുളിങ്കാട്, ഏ കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം എന്‍ സുരേഷ്, മോളി പീറ്റര്‍, , ജോയി സ്‌കറിയ, തോമസ് ഉഴുന്നാലില്‍, സി. ടി. രാജന്‍, പ്രേംജി ആര്‍, കുര്യാക്കോസ് പടവന്‍,അനസ് കണ്ടത്തില്‍,  സന്തോഷ് കാവുകാട്ട്, ജോസ്‌മോന്‍ മുണ്ടയ്ക്കന്‍, എം.പി കൃഷ്ണന്‍ നായര്‍,  സന്തോഷ് മണര്‍കാട്ട്, സി.ജി വിജയകുമാര്‍,  ചൈത്രം ശ്രീകുമാര്‍ , രാജന്‍ കൊല്ലംപറമ്പില്‍,, ബിന്നി ചോക്കാട്ട്, ടി.ജെ ബഞ്ചമിന്‍,  മൈക്കിള്‍ പുല്ലുമാക്കല്‍, സാബു അവുസേപ്പറമ്പില്‍ ,തങ്കച്ചന്‍ മണ്ണുശ്ശേരി സണ്ണി കാരിയപ്പുറം, മത്തച്ചന്‍ പുതിയിടത്തുചാലില്‍, പയസ് തോമസ്, 

 കെ.ജെ ദേവസ്യ, തോമാച്ചന്‍ പാലക്കുഴി,പയസ് മാണി,   റിജോ ഒരപ്പൂഴിക്കല്‍, ഗോപാലകൃഷ്ണന്‍, ജിമ്മി വാഴംപ്ലാക്കല്‍, ജയിംസ് ജീരകം,, ബേബി തോമസ്,ഷിബു പൂവേലില്‍, രാജു കോനാട്ട് , ജോസ് കുഴികുളം, സജി ഓലിക്കര , വി.സി. പ്രിൻസ്, ജയിംസ് പെരിയപ്പുറം ബാബു മുകാല, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുല്‍, മാനുവല്‍ നെടുംപുറം, ജ്യോതി ലക്ഷ്മി, ടോം നല്ലനിരപ്പേല്‍, ഷൈല ബാലു, ഡയസ് സെബാസ്റ്റ്യന്‍, നിതിന്‍ സി വടക്കന്‍, റെജി കുമാര്‍, റോയി നാടുകാണി ,സാവിച്ചന്‍ പാംബ്ലാനി, തുടങ്ങിയവര്‍ പ്രസംഗിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments