ബാലഗോകുലം ജില്ലാ വാർഷികം സമാപിച്ചു


കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾ വളർത്തിയെടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണെമെന്ന്  ചലച്ചിത്ര പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്. പാലായിൽ നടന്ന ബാലഗോകുലം പൊൻകുന്നം ഗോകുലജില്ല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എസ്സ്. ശശിധരൻ അധ്യക്ഷനായി.സംസ്ഥാന സഹഭഗിനി പ്രമുഖ് ആർ.കെ.രമാദേവി മുഖ്യപ്രഭാഷണം നടത്തി.
         ജില്ല ഭാരവാഹികളായി ഡോ. റ്റി.എം.ഗോപിനാഥപിളള (രക്ഷാധികാരി),മോഹൻകുമാർ, പൊൻകുന്നം (സഹ രക്ഷാധികാരി),
കെ.എസ്.ശശിധരൻ (അധ്യക്ഷൻ),
കെ.എ.നാരായണൻ,ബിജു കൊല്ലപ്പള്ളി (ഉപാധ്യക്ഷന്മാർ),
വി.എസ്.ഹരിപ്രസാദ് (കാര്യദർശി), അരുൺജിത്ത്,എം.ജി.സുരേഷ് 
(സഹ കാര്യദർശിമാർ),വി.മഹേഷ് (ഖജാൻജി)റ്റി.എൻ.രഘുമോൻ, ബി.വനജാക്ഷിയമ്മ(ജില്ല  സമിതിയംഗങ്ങൾ),ഹർഷ ജി. നായർ 
(ഭഗിനി പ്രമുഖ് ) എന്നിവരെ
തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയംഗം പി.എൻ.സുരേന്ദ്രൻ, മേഖല കാര്യദർശി അജിത്ത് മറക്കര , എം.ആർ.രാജേഷ്, എം.ബി.ജയൻ എന്നിവർ പ്രസംഗിച്ചു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments