തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുമോദിച്ചു


കോട്ടയം ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അനുമോദിക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.  ജില്ലാ തെരഞ്ഞെടുപ്പ് ഒാഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി യോഗം ഉദ്ഘാടനം ചെയ്തു.
 അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ആധ്യക്ഷം വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ ഡി.
 രഞ്ജിത്ത്, തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, ആർ.ടി.ഒ. അജിത് കുമാർ, എ.ഡി.സി. ജി അനീസ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിച്ച എം.അമൽ മഹേശ്വർ,

 ഷാജി ക്ലെമന്റ്, ജി. അനീസ്, കെ.ടി. സന്ധ്യാദേവി, ഉഷ ബിന്ദുമോൾ, എസ്.എൽ, സജികുമാർ, സൂസമ്മ ജോർജ്, കെ.പി. ദീപ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് അജിത്കുമാർ എന്നിവർ

 പ്രസംഗിച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്കും നോഡൽ ഓഫീസർമാർക്കുമുള്ള പ്രശംസാപത്രങ്ങൾ ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സമ്മാനിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments