പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാറുകാരൻ പിടിയിൽ


ആലപ്പുഴ അമ്പലപ്പുഴയിൽ നിന്നും പതിനാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ബഹ്യവാൻ സ്ട്രീറ്റിൽ സലിം മിയാൻ്റെ മകൻ മുഹമ്മദ് മിയാൻ (38) നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടികൊണ്ട്
 പോയത്. വളഞ്ഞ വഴിയിലെ അടുത്തടുത്തുള്ള വീട്ടിലെ താമസക്കാരായിരുന്നു 14 കാരിയും മഹമ്മൂദും. 3 ദിവസം മുൻപാണ് പെൺകുട്ടിയുമായി ഇയാൾ കടന്നു കളഞ്ഞത്.വീട്ടുകാരുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം

 നടത്തുന്നതിനിടെ ഇരുവരും പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments