ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.


ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാലും സംഘവും ഇളംദേശത്തെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചിത്രത്തിലെ പ്രധാന ലൊക്കേഷനാണ്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്. രജപുത്ര രഞ്ജിത്തും ചിപ്പിയുമാണ് നിര്‍മ്മാതാക്കള്‍. പരിപാടിയോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ വിതരണം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യുവിന് നല്‍കിയാണ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍, അംഗങ്ങളായ നൈസി ഡെനില്‍, ആന്‍സി സോജന്‍ , മാത്യു കെ. ജോണ്‍, കെ.എസ്.ജോണ്‍, സിബി ദാമോദരന്‍ , ആല്‍ബര്‍ട്ട് ജോസ് ,ഷൈനി സന്തോഷ്, കെ.കെ.രവി, മിനി ആന്റണി, ഡാനി മോള്‍ വര്‍ഗീസ്, ടെസി മോള്‍ മാത്യു, ബിഡിഒ എ.ജെ.അജയ് എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments