വാഴക്കുളത്ത് എംഡിഎംഎയുമായി പോലീസ് പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡു ചെയ്തു. കലൂര്‍ കാരിക്കല്‍ ഡാല്‍വിന്‍ (23), കല്ലൂര്‍ക്കാട് മണിയന്ത്രം രണ്ടുകല്ലിങ്കല്‍ അമല്‍ (24), ഏനാനല്ലൂര്‍ തരിശ് പുതു വേലിച്ചിറയില്‍ ബിനു (30) എന്നിവരെയാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച വാഴക്കുളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. പൈനാപ്പിള്‍ ലോഡുമായി ബംഗളുരുവില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം.
0 Comments