പാലാ നഗരസഭ സർക്കാർ ആയുർവേദ ആശുപത്രിയിൽ പുതിയ ഫാർമസിയും, ലാബും, യോഗ പരിശീലനത്തിന്റെയും ഉത്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു .
പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആയുർവ്വേദം നമ്മളെ ആരോഗ്യമുള്ള ജീവിതശൈലിയിലേക്ക് എത്തിക്കുമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ വളരെ ഫലപ്രദമാണെന്നും ഈ പദ്ധതിഥിയുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നതായും ജോസ് കെ മാണി എം പി ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .
വൈസ് ചെയർപേഴ്സൺ ബിജി ജോജോ , സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ലിസിക്കുട്ടി മാത്യു , ജോസ് ചീരാൻകുഴി കൗൺസിലർമാരായ ഷാജു വി തുരുത്തൻ , ആന്റോ പടിഞ്ഞാറേക്കര , ജോസിൻ ബിനോ , ലീന സണ്ണി ,
ബൈജു കൊല്ലൻപറമ്പിൽ , മായാ പ്രദീപ് , മുൻ കൗൺസിലർ ബിജു പാലുപടവിൽ , ബെറ്റി ഷാജു, ജോസുകുട്ടി പൂവേലി , ഷാജു എടേട്ട്, സി എം ഒ Dr റോഷ്‌നി അടക്കമുള്ള ആശുപത്രി ജീവനക്കാരും ചികിത്സ തേടിയെത്തിയവരും ജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു .
 
 





 
 
 
 
 
0 Comments