അനില്‍ ജെ തയ്യില്‍
ട്രാവന്‍കൂര്‍ന്യൂസ്
ട്രാവന്‍കൂര്‍ന്യൂസ്
സഹോദരന്റെ ജീവന്‍ നില നിര്‍ത്താന്‍ സ്വന്തം വൃക്ക നല്‍കി വൈദികന്‍ ....... ഫാ. താന്നിക്കലാണ് അനുജന്‍ ഡോ. ടി.സി. തങ്കച്ചന് വൃക്ക നല്‍കിയത്
ക്രിസ്തുവിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച ഒരാള്‍ക്ക് പിന്നെ ജീവിതമെന്നത് ക്രിസ്തു സ്‌നേഹമാണ്. ആ ക്രിസ്തു സേവനത്തിന്റെ മൂല്യങ്ങള്‍ സ്വജീവന്‍ പോലും പങ്കു വയ്ക്കുന്നിടത്തോളം ഉയര്‍ന്നതാണ് താനും.
ക്രിസ്തുവിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച ഒരാള്‍ക്ക് പിന്നെ ജീവിതമെന്നത് ക്രിസ്തു സ്‌നേഹമാണ്. ആ ക്രിസ്തു സേവനത്തിന്റെ മൂല്യങ്ങള്‍ സ്വജീവന്‍ പോലും പങ്കു വയ്ക്കുന്നിടത്തോളം ഉയര്‍ന്നതാണ് താനും.
ക്രിസ്തു സ്‌നേഹത്തിന്റെ പങ്കുവയ്പ് മൂല്യങ്ങള്‍ സ്വജീവിതത്തില്‍ തെളിയിച്ചിരിക്കുകയാണ് പാലാ സ്വദേശിയും സലേഷ്യന്‍ സഭാംഗവുമായ ഫാ. ജോര്‍ജ് താന്നിക്കല്‍. തന്നെക്കാള്‍ പത്ത് വയസ്സിനിളയ അനുജന് ജീവിതം മുന്നോട്ടു പോകാന്‍ ഒരു വൃക്ക മാറ്റിവച്ചേ തീരൂ എന്നായപ്പോള്‍ ഫാ. ജോര്‍ജിന് പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. യോജ്യമാണെങ്കില്‍ ദാനം നല്‍കാന്‍ തന്റെ വൃക്കയുണ്ടല്ലോ എന്നായിരുന്നു ഫാ. ജോര്‍ജിന്റെ പക്ഷം.
പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ പ്രിന്‍സിപ്പലും കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും സീറോ മലബാര്‍ സഭ എഡ്യൂക്കേഷന്‍ കമ്മറ്റി സെക്രട്ടറിയുമായ ഡോ. ടി സി തങ്കച്ചനാണ് പിതൃതുല്യനായ ജ്യേഷ്ഠ സഹോദരന്‍ ഫാ. ജോര്‍ജ് താന്നിക്കലില്‍ നിന്നും വൃക്കയേറ്റുവാങ്ങിയ ആ കുഞ്ഞനുജന്‍. ഇന്നലെ രാവിലെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി.
പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വൃക്ക മാറ്റിവയ്ക്കലിലേക്ക് നയിച്ചത്. ശസ്ത്രക്രിയ വിജയകരമായതോടെ നാലു ദിവസത്തിന് ശേഷം വൃക്ക ദാനം ചെയ്ത ഫാ. ജോര്‍ജിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിക്കും. വൃക്ക സ്വീകരിച്ച ഡോ. ടി സി തങ്കച്ചന്‍ ഏതാനും നാളത്തെ ആശുപത്രി നിരീക്ഷണത്തിനുശേഷം ആശുപത്രിയുടെ അടുത്തുതന്നെ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്ക് മാറുകയും നിരീക്ഷണത്തില്‍ തുടരുകയും ചെയ്യും. ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ഒരാള്‍ക്ക് മാത്രമേ ഇക്കാലയളവില്‍ അദ്ദേഹത്തോടൊപ്പം തുടരാന്‍ സാധിക്കുകയുള്ളൂ.
ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസം മുന്‍പ് തന്നെ ഫാ. ജോര്‍ജ് താന്നിക്കലും അനുജന്‍ ഡോ. ടി സി തങ്കച്ചനും പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
ബാംഗ്ലൂര്‍ ക്രിസ്തുജ്യോതി കോളേജില്‍ പ്രൊഫസറണ് റോമില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള സലേഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് താന്നിക്കല്‍.
ഡോ. ടി സി തങ്കച്ചനാവട്ടെ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ എന്നതുകൂടാതെ 30 ഗ്രന്ഥങ്ങളുടെയും നൂറിലധികം പ്രബന്ധങ്ങളുടെയും ഇരുപതിലധികം എഡിറ്റഡ് ബുക്കുകളുടെയും രചയിതാവും, പ്രഭാഷകനും, ഗവേഷകനും, സംഘാടകനും അനേകം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ വ്യക്തിയാണ്.

2020 വരെ ഭാരതിയാര്‍ സര്‍വകലാശാലയിലെ പി എച്ച് ഡി ഗൈഡ് ആയിരുന്ന അദ്ദേഹം ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ ഗൈഡ് ആയി സേവനം ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കീഴില്‍ ധാരാളം ഗവേഷകര്‍ പി എച്ച് ഡി പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ജേര്‍ണലുകളില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും രാജ്യത്തിനകത്തും പുറത്തും ധാരാളം സ്ഥലങ്ങളില്‍ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്യുന്നു.
കൂടാതെ പൗരസ്ത്യ വിദ്യാപീഠം സെനറ്റ് അംഗം, പാലാ സെന്റ് തോമസ് കോളേജ്, ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയില്‍ അക്കാഡമിക് കൗണ്‍സില്‍ അംഗം, സൊസൈറ്റി ഓഫ് ഇന്നോവറ്റീവ് റിസര്‍ച്ചര്‍സ് ആന്‍ഡ് അക്കാഡമിഷ്യന്‍സ് എന്ന സംഘടനയുടെ പ്രസിഡന്റ്, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ ദക്ഷിണകേരള വൈസ് പ്രസിഡന്റ്, എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments