കുറിഞ്ഞിയില്‍ വീണ്ടും അപകടം, ഭാഗ്യം ഗുരുതര പരിക്കില്ല



സുനില്‍ പാലാ
 
പാലാ - തൊടുപുഴ റൂട്ടില്‍ കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ അതേ സ്ഥലത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി വീണ്ടും അപകടം. തൊടുപുഴ ഭാഗത്തേക്ക് പോയ കാര്‍ റോഡുവക്കിലെ ക്രാഷ് ബാരിയര്‍ ഇടിച്ച് തകര്‍ത്ത് ഒരു മരക്കുറ്റിയില്‍ തങ്ങിനിന്നു. ഭാഗ്യം തേക്കുംങ്കല്‍ ലളിതാംബിക സലിന്റെ വീട്ടുമുറ്റത്തേക്ക് ഏതായാലും ആറാമത്തെ കാര്‍ പതിച്ചില്ല. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
 


കുറിഞ്ഞി തെക്കുംങ്കല്‍ വളവില്‍ മുപ്പതടിയോളം താഴെ താമസിക്കുന്ന ലളിതാംബിക സലിന്റെ വീട്ടുമുറ്റത്തേക്ക് അടുത്തിടെ പലതവണയായി അഞ്ച് കാറുകള്‍ മറിഞ്ഞതും വീടിന്റെ ബാത്ത്‌റൂം തകര്‍ന്നതും യെസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയുടെ ചൂടാറും മുമ്പേയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടം ഉണ്ടായതും ലളിതാംബികയുടെ സ്ഥലത്തേക്ക് കാര്‍ ഇടിച്ചിറങ്ങിയതും. 


ഇവിടെ റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിട്ട് കാര്യമില്ലെന്നും കല്‍ക്കെട്ടോടുകൂടിയ സംരക്ഷണ ഭിത്തിതന്നെ നിര്‍മ്മിച്ചാലേ അപകടം ഒഴിവാക്കാനാവൂവെന്നും കേരള കൗമുദിയിലൂടെ ലളിതാംബിക സലിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 


തുടര്‍ച്ചയായി തേക്കുംങ്കല്‍ വളവില്‍ അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് അധികാരികള്‍ ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. എന്നാല്‍ പലതവണ വാഹനങ്ങള്‍ ഇടിച്ച് വളഞ്ഞ ക്രാഷ് ബാരിയര്‍ തകര്‍ത്തുകൊണ്ടാണ് പിന്നീട് അപകടങ്ങള്‍ ഉണ്ടായതും കാറുകള്‍ ലളിതാംബിക സലിന്റെ വീട്ടുമുറ്റത്ത് പതിച്ചതും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments