ചായ കുടിക്കാൻ നിർത്തിയ ലോറി നിർത്തിയ ഡ്രൈവർ, വാഹനം മുന്നോട്ട് ഉരുണ്ടത് കണ്ട് ചാടിക്കയറുന്നതിനിടെ വീണ് ദാരുണാന്ത്യം... അപകടം കോട്ടയം മണർകാട്.


ചായ കുടിക്കാൻ നിർത്തിയ ലോറി നിർത്തിയ ഡ്രൈവർ, വാഹനം മുന്നോട്ട് ഉരുണ്ടത് കണ്ട് ചാടിക്കയറുന്നതിനിടെ വീണ് ദാരുണാന്ത്യം. അപകടം കോട്ടയം മണർകാട്.

ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങിയാണ് തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർ ചന്ദ്രദാസ് (68) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോട് കൂടി മണർകാട് പൗൾട്രി ഫാമിന് സമീപമായിരുന്നു അപകടം.

കളത്തിപ്പടിയിലെ പാചകവാതക ഏജൻസിയിലേയ്ക്ക് സിലിണ്ടറുമായി വരികയായിരുന്നു ലോറി.
എറണാകുളത്ത് നിന്നും നിറച്ച സിലിണ്ടറുമായി എത്തിയ ലോറി ഡ്രൈവർ ചായ കുടിക്കുന്നതിനായാണ് പൗൾട്രി ഫാമിന് സമീപത്തെ തട്ട് കടയിൽ ലോറി നിർത്തിയത്.

ലോറി നിർത്തി പുറത്തിറങ്ങി , ഇദ്ദേഹം നടക്കുന്നതിനിടെ ലോറി മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ ക്യാബിൻ വഴി ചാടി ഉള്ളിൽ കയറാൻ ശ്രമിച്ചു.
ഇതിനിടെ ലോറി സമീപത്തെ മതിലിനോട് ചേർന്ന് വന്നപ്പോൾ ചന്ദ്ര ദാസ് ഇതിനിടയിൽ പെട്ട് തൽക്ഷണം മരണം സംഭവിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനം മാറ്റി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടത്തിൽ സമീപത്തെ കടയുടെ ഭിത്തിയും ബോർഡും തകർന്നിട്ടുണ്ട്.
ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിന് കാരണമായത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments