ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായിരുന്നു.
പഞ്ചായത്തിന്റെ സ്വന്തം വഴിയോര വിശ്രമ കേന്ദ്രമായ നാലാംമൈലിലെ വിശ്രമ കേന്ദ്രത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളിലെ ഏറ്റവും പ്രായമുള്ള പെണ്ണമ്മ തോമസിനെ കൊണ്ട്തൈ നടുവിച്ചായിരുന്നു ഉദ്ഘാടനം .വൈസ് പ്രസിഡന്റ് സൂര്യാ മോൾ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ കെ.പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കളം,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ ജെയിംസ് ജീരകത്ത് , സെൽ വി വിൽസൺ, സിനി ജോയ് , തൊഴിലുറപ്പ് എഞ്ചിനീയർ സുപ്രിയ സുരേന്ദ്രൻ ,അരുൺ , തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments