ഫ്രാന്‍സീസ് ജോര്‍ജ്ജ് ജയിച്ചു... പന്തയത്തില്‍ തോറ്റ പാലാ നഗരസഭാ കൗണ്‍സിലര്‍ക്ക് അരലക്ഷം പോയിക്കിട്ടി...





സുനില്‍ പാലാ

 

ഫ്രാന്‍സീസ് ജോര്‍ജ്ജ് ജയിച്ചു... പന്തയത്തില്‍ തോറ്റ പാലാ നഗരസഭാ കൗണ്‍സിലര്‍ക്ക് അരലക്ഷം പോയിക്കിട്ടി...

 
കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടനോ ഫ്രാന്‍സീസ് ജോര്‍ജ്ജിനോ വിജയം? നിലവിലെ മുനിസിപ്പല്‍ കൗണ്‍സിലറും മുന്‍ കൗണ്‍സിലറും തമ്മിലുള്ള പന്തയംവയ്പ്പ് അരലക്ഷം രൂപയ്ക്കായിരുന്നു. ചാഴികാടന്‍ ജയിക്കുമെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍. ഫ്രാന്‍സീസ് ജോര്‍ജ്ജ് ജയിക്കുമെന്ന് മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍. 

 


 

ഇരുവരും തമ്മിലുള്ള പന്തായം വയ്പ്പില്‍ മധ്യസ്ഥനായിട്ട് നിന്നത് പാലായിലെ ഒരു പ്രമുഖ വ്യാപാരി. എന്തായാലും ചാഴികാടനുവേണ്ടി പന്തയംപിടിച്ച നിലവിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്ക് അരലക്ഷം രൂപാ പോയി. മുന്‍മുനിസിപ്പല്‍ കൗണ്‍സിലര്‍ക്ക് തുക കിട്ടുകയും ചെയ്തു. വോട്ടെണ്ണലിന്റെ അന്ന് വൈകുന്നേരത്തോടെ തന്നെ മധ്യസ്ഥനായ വ്യാപാരിയില്‍ നിന്നും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അമ്പതിനായിരം രൂപാ ഏറ്റുവാങ്ങി.

ഫ്രാന്‍സീസ് ജോര്‍ജ്ജ് ജയിക്കുമെന്ന് പതിനഞ്ച് ലക്ഷം രൂപായ്ക്കുവരെ പന്തയംപിടിക്കാന്‍ തയ്യാറാണെന്ന് താന്‍ പലവട്ടം പലരോടും പറഞ്ഞിരുന്നെങ്കിലും ആരും ഇതിനായി മുന്നോട്ട് വന്നില്ലെന്ന് മുന്‍മുനിസിപ്പല്‍ കൗണ്‍സിലര്‍ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments