ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.


ലോറിയിലേക്ക് കയറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം(68) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 ഓടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ്

 തൊഴിലാളികള്‍ ചേര്‍ന്ന് അബ്ദുള്‍ കരീമിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്

 ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കബറടക്കം വ്യാഴാഴ്ച 2ന് കാരിക്കോട് നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍. സുബൈദ, ഐഷ എന്നിവരാണ് ഭാര്യമാര്‍. മക്കള്‍ : പരേതനായ അനസ്, അന്‍സല്‍ന, അനീഷ,ഷെമീര്‍,ഷാമില.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments