എം. ജി. യൂണിവേഴ്സിറ്റി പെൻഷണേഴസ് യൂണിയൻ്റെ മൂന്നാമത് വാർഷിക സമ്മേളനം ജൂൺ 29 ശനിയാഴ്ച രാവിലെ 10ന് ഉമ്മൻ ചാണ്ടി നഗറിൽ ( ഏറ്റുമാനൂർ നന്ദാവനം ആഡിറ്റോറിയം) നടക്കും.
എം ജി .യിൽ കൃത്യസമയത്ത് പെൻഷൻ ലഭിക്കാത്തിനും ഡി. ആർ. കുടിശിക നൽകാത്തതിനുമെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം ഡി.സി .സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ് ഘാടനം
നിർവഹിക്കുന്ന യോഗത്തിൽ എം. എൽ .എ .ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരിയ്ക്കും .പ്രസിഡൻ്റ് ഇ. ആർ. അർജുനൻ അധ്യക്ഷത വഹിക്കും .ജനറൽ സെക്രട്ടറി ജി.പ്രകാശ് ,സർവകലാശാല ജീവനക്കാരുടെ സംഘടനാ ഫെഡറേഷൻ്റെ പ്രസിഡൻ്റ് എൻ മഹേഷ് ,മുൻ സിൻഡിക്കേറ്റംഗം ജോർജ് വറുഗീസ് ,
എം . ജി . യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, എം. ജി. പ്രിയദർശിനി വനിതാ വേദി ചെയർപേഴ്സൻ സുജ എസ് ,വി.എസ് നമ്പർ ,ചാന്ദ്നി കെ എന്നിവർ പ്രസംഗിക്കും . യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിയ്ക്കും. പത്രസമ്മേളനത്തിൽ ഇ. ആർ. അർജുനൻ,ജി.പ്രകാശ് ,തമ്പി മാത്യു,
ടി. ജോൺസൻ എന്നിവർ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments