കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിൻറെ 2024- 25 വർഷത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കൊല്ലപ്പള്ളി ലയൺസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .


കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിൻറെ 2024- 25 വർഷത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കൊല്ലപ്പള്ളി ലയൺസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .
ഡിസ്ട്രിക് ഗവർണർ ജോർജ് ചെറിയാൻ സത്യവാചകം ചൊല്ലിക്കൊടുത്തു .ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഈ വർഷത്തെ വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റത്തിപ്പാറ കുഞ്ഞച്ചൻ മിഷനറി ഭവന് കെട്ടിട
 നിർമ്മാണം ,പ്രവിതാനം സ്കൂളിലെ നിർധനയായ പെൺകുട്ടിക്ക് സൈക്കിൾ, വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് സ്കൂൾ ബാഗുകൾ ,ഡയാലിസിസ് കിറ്റുകൾ , മെഡി കാർഡ്, തുടങ്ങിയവ വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി നിക്സൺ കെ അറക്കൽ (പ്രസിഡൻറ് ) ഹാൻസ് പൂവത്തിനാൽ (സെക്രട്ടറി) റോയ് താന്നിക്കമറ്റത്തിൽ
 (ട്രഷറർ) ജോർജ് താഴ്ത്തു വീട്ടിൽ (അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു .സണ്ണി കലവനാൽ, ബിജു ആർ .കെ ,പി കൃഷ്ണകുമാർ, ഹരിദാസ് തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments