ഒ.ബി.സി.വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ലംപ്‌സം ഗ്രാന്റ് പുന:സ്ഥാപിക്കണമെന്ന് കേരള വെളുത്തേടത്ത് നായര്‍ സമാജം ജില്ല ജനറല്‍ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കെ.വി എന്‍.എസ്.രാമപുരം ശാഖ വാര്‍ഷികം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖ പ്രസിഡന്റ് കെ.എസ്. പരമേശ്വര പണിക്കര്‍ അദ്ധ്യക്ഷനായി. വനിത സമാജം ജില്ല പ്രസിഡന്റ് വിമല വിനോദ് വനിത സമാജം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ടി.എന്‍.രാജന്‍, ടി.പി. ഷാജി, കെ.ബി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു ടു, പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. വനിത സമാജം ഭാരവാഹികളായി സൗമ്യ ഗിരീഷ് (പ്രസിഡന്റ്), സന്ധ്യ സന്തോഷ് (സെക്രട്ടറി),രഞ്ജിനി രാധാകൃഷ്ണന്‍ (ഖജാന്‍ജി), ജില്ലാകമ്മറ്റി പ്രതിനിധി ബീന സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു.
0 Comments