വജ്ര ജൂബിലി ആഘോഷിക്കുന്ന പാലാ അല്‍ഫോന്‍സാ കോളജില്‍ റാങ്ക് ജേതാക്കളെയും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവരെയും ആദരിക്കും.
ഈ വര്‍ഷവും എം.ജി യൂണിവേഴ്സിറ്റിയില്‍ 36 റാങ്ക് നേടി ഒന്നാം സ്ഥാനം അല്‍ഫോന്‍സാ കോളജ് നിലനിര്‍ത്തി. 80 എ പ്ലസ് ഗ്രേഡുകാരെ സൃഷ്ടിച്ച് ഏറ്റവും കൂടുതല്‍ എ പ്ലസുകാരുടെ റിക്കാര്‍ഡും അല്‍ഫോന്‍സാ കോളജ് നിലനിര്‍ത്തി. 110 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു.
നാളെ രാവിലെ പത്തിന് കോളജ് മാനേജര്‍ ഡോ. ജോസ് തടത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ മുഖ്യാതിഥിയായിരിക്കും. ജോസ് കെ. മാണി എം.പി.യുടെ എം.പി ഫണ്ടില്‍ നിന്ന് ഈ നേട്ടങ്ങള്‍ കൈവരിച്ച കോളജിന് 95000 രൂപ വില വരുന്ന 15 ലാപ്ടോപ്പുകള്‍ സമ്മാനമായി നല്‍കും.
ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ. ഷാജി ജോണ്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. മിനിമോള്‍ മാത്യു, ഡോ. മഞ്ജു എലിസബത്ത് കുരുവിള, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിക്കും.
0 Comments