ഭരണങ്ങാനത്ത് യു ഡി എഫി ൽ അഴിമതിപ്പണം വീതം വയ്ക്കുന്നത് സംബഡിച്ച തർക്കമെന്ന് എൽ ഡി എഫ് ..... വൈസ് പ്രസിഡൻ്റിൻ്റെ ആരോപണങ്ങൾ ഗൗരവതരമെന്നും ഇടതുനേതാക്കൾ


രണങ്ങാനത്ത് യു ഡി എഫി ൽ  അഴിമതിപ്പണം വീതം വയ്ക്കുന്നത് സംബഡിച്ച തർക്കമെന്ന് എൽ  ഡി  എഫ് ..... വൈസ് പ്രസിഡൻ്റിൻ്റെ ആരോപണങ്ങൾ ഗൗരവതരമെന്നും ഇടതുനേതാക്കൾ
 യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണങ്ങാനം പഞ്ചായത്ത് ഭരണസമതിയിൽ അഴിമതിപ്പണം വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കമാണ് വൈസ് പ്രസിഡൻ്റിൻ്റെ രാജിയിൽ കലാശിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. 
യു ഡി എഫ് നേതൃത്വത്തിൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന വൈസ് പ്രസിഡൻ്റിൻ്റെ ആരോപണം അത്യന്തം ഗൗരവമുള്ളതാണ്. എൽ ഡി എഫ് ൽ നിന്ന് വിജയിച്ച്
 കാലുമാറ്റത്തിലൂടെ യു ഡി എഫ് വൈസ് പ്രസിഡൻ്റായ ആൾ സ്വന്തം മുന്നണിയുടെ പ്രാദേശികനേതൃത്വത്തിനെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 
പാറമട ലോബിയ്ക്ക് ഒത്താശ ചെയ്തു കൊടുത്തവർ തമ്മിൽ വീതം വയ്പിൻ്റെ പേരിൽ തമ്മിലടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. തങ്ങൾ കൂട്ടായി നടത്തിയ അഴിമതി സംബന്ധിച്ച് ഇപ്പോൾ വൈസ് പ്രസിഡൻ്റു തന്നെ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. . 
പഞ്ചായത്തിൽ സമീപകാലത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ നടത്തിയ തട്ടിപ്പ് എൽഡിഎഫ് പുറത്തു കൊണ്ടുവന്നിരുന്നു. പ്രസിഡൻ്റിനെ നോക്കു കുത്തിയാക്കി പാറമട ലോബിയുടെ ഒത്താശയോടെ പഞ്ചായത്തിൽ നടക്കുന്ന
 അഴിമതിക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നേതാക്കളായ ആനന്ദ് മാത്യു ചെറുവള്ളി,സിറിയക് ചന്ദ്രൻകുന്നേൽ ടോമി ഉപ്പിടുപാറ എന്നിവർ ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments