ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി വിജയികളായവരെ അനുമോദിക്കാന്‍ മാണി സി.കാപ്പന്‍ എം.എല്‍.എ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി.
നിയോജക മണ്ഡലത്തില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങി വിജയിച്ച അഞ്ച് കുട്ടികള്‍ക്കും എം.എല്‍ എ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. ശ്രേയ എസ്.നായര്‍, നീഹാര അന്ന ബിന്‍സ്, മെറിന്‍ സോജന്‍ , അനിറ്റ് സെബാസ്റ്റ്യന്‍, കൃഷ്ണരാജ് എസ് എന്നിവരുടെ വീടുകളിലാണ് എം.എല്‍.എ എത്തിയത്.
എസ്. എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം പാലാ വിദ്യാഭ്യാസ ജില്ല നിലനിര്‍ത്തുന്നത് അഭിമാനകരമാണ്. പ്ലസ് ടു പരീക്ഷയിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.
മികച്ച വിജയം കൈവരിക്കുന്ന പ്രതിഭകളെ ആദരിക്കേണ്ടത് കടമയാണെന്നും അതിനായി വിന്നേഴ്‌സ് മീറ്റ് സംഘടി പ്പിക്കുമെന്നും മാണി സി.കാപ്പന്‍ എം.എല്‍.എ .പറഞ്ഞു.
0 Comments