കാലില്‍ ടോറസ് ലോറി കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വെണ്‍മറ്റം എഴുപതേക്കര്‍ വടക്കേകുന്നേല്‍ തോമസ് ജോസഫ് (85) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വണ്ണപ്പുറം പ്ലാന്റേഷന്‍ കവലയില്‍നിന്നു തൊമ്മന്‍കുത്തിനു തിരിയുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. സംസ്‌കാരം വ്യാഴാഴ്ച 10ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പെണ്ണമ്മ. മക്കള്‍: ജോയി, മേരി, പരേതരായ ബിജു, ബൈജു, ബാബു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments