പാലാ വള്ളിച്ചിറ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സോണിച്ചന്‍ പി. ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍



മാധ്യമപ്രവര്‍ത്തകന്‍ ഡോ. സോണിച്ചന്‍ പി. ജോസഫിനെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിച്ചു. 
 
നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. കോട്ടയം പാലാ വള്ളിച്ചിറ സ്വദേശിയാണ്.
 


മനോരമ തിരുവനന്തപുരം യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററായിരുന്നു. ജേണലിസത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തന മികവിനുള്ള സ്റ്റേറ്റ്‌സ്മാന്‍ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു.


വിവരാവകാശ കമ്മീഷണില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി, യുവജന രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു. 
 
യൂത്ത് ഫ്രണ്ട് എമ്മിന്റെ നിയോജക മണ്ഡലം, ജില്ലാ കമ്മിറ്റി ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.
 


ഭാര്യ: ആനി മാത്യൂസ് (ടീച്ചര്‍, നിര്‍മലഭവന്‍ എച്ച് എസ് എസ്, തിരുവനന്തപുരം).

 
മക്കള്‍: ബിയോണ്‍ സോണി (ഗസ്റ്റ് ലക്ചറര്‍, സെന്റ് തോമസ് കോളജ് പാല), ബെവന്‍ സോണി (എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥി, രാജഗിരി എന്‍ജിനീയറിങ് കോളജ്, കൊച്ചി).


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments