രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിക്ക് കെ.ടി.യു.സി (എം) യൂണിയന്‍ സ്വീകരണം നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും, കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തന്‍കാല, ജോസ് കെ മാണിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
യൂണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ ജോസുകുട്ടി പൂവേലില്‍, സണ്ണിക്കുട്ടി അഴകംപ്രായില്‍, കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംങ്കുഴി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments