മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ലോഞ്ചിംഗ് നാളെ.
അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ ആരംഭിക്കുന്ന റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും ലോഞ്ചിംഗും നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് നടത്തും. അഭിവന്ദ്യ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിക്കും.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, റേഡിയേഷൻ ഓങ്കോളജി വിഭാഗം കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ.സോൺസ് പോൾ എന്നിവർ പ്രസംഗിക്കും.
ആറ്റം-ഐസി എനർജി റെഗുലേറ്ററി ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യകളോടെയുള്ള റേഡിയേഷൻ ചികിത്സയാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ലഭ്യമാകുന്നത്.
ഏറ്റവും നൂതനമായ വിദേശനിർമ്മിത ലീനിയർ ആക്സിലറേറ്റർ സംവിധാനമാണ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ ക്രമീകരിച്ചിരിക്കുന്നത് . ഇലക്ട വെർസ ( ഹൈ ഡെഫനിഷൻ ഡൈനാമിക് റേഡിയോ സർജറി) ലീനിയർ ആക്സിലറേറ്ററിലൂടെ കുറഞ്ഞ സമയത്തിൽ വേഗമേറിയ ചികിത്സ ലഭ്യമാകും എന്നതും പ്രത്യേകതയാണ്.




0 Comments