ഉഴവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ വി മാത്യു (68) അന്തരിച്ചു.


ഉഴവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ വി (68)  മാത്യു അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച്, കുറിച്ചിത്താനം പള്ളിയിൽ 

മുമ്പ് മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും(2005-10) ആയിരുന്നു.
( യൂത്ത് കോൺഗ്രസ്സ്  മണ്ഡലം പ്രസിഡന്റും ആയിരുന്നു)


(വീട് മരങ്ങാട്ടുപിള്ളി ഉഴവൂർ കെ ആർ നാരായണൻ റോഡിൽ,
കുറിച്ചിത്താനം വില്ലേജ് ഓഫീസിന് സമീപം) 

മൃതദേഹം നാളെ വ്യാഴാഴ്ച 4.30 ന് മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ ഓഫീസിൽ പൊതുദർശനത്തിന് ശേഷം, വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും.


കുര്യൻ ജോയ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായിരിക്കുന്ന സമയത്താണ് കെ വി മാത്യു സജീവ പൊതുപ്രവർത്തകൻ ആയത്.
 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മാത്യുവിനായി. പ്രസിദ്ധമായ കുര്യനാട് തൊഴിൽ സമരവും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും മാത്യു മണ്ഡലം പ്രസിഡണ്ടായിരിക്കുന്ന കാലത്താണ്. എം എ ജോണിന്റെ നേതൃത്വത്തിൽ നടന്ന തൊഴിലാളി സമരകാലത്ത് പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി തൊഴിലാളികളുടെ പക്ഷത്താണ് അന്ന് യൂത്ത് കോൺഗ്രസും മാത്യുവും നിന്നത്. 


ഈ സമയത്ത് മനോരമ കോട്ടയം ഓഫീസിൽ ജോലി ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു പൊതുരംഗത്ത് സജീവമായി നിന്നു.

 തുടർന്ന് കുര്യൻ ജോയ് ഡിസിസി പ്രസിഡന്റിന്റെ ചുമതലയേറ്റത്തോടെ മാത്യുവിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി നിയോഗിച്ചു. മരങ്ങാട്ടുപിള്ളിയുടെ  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം പ്രസിഡണ്ട് മാത്യു ആയിരുന്നു.  കോൺഗ്രസ്‌- യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് സ്ഥാനങ്ങളിൽ 12 വർഷത്തോളം പാർട്ടിയെ നയിച്ചു. 

2005ൽ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ വൈസ് പ്രസിഡണ്ടായി ചുമതലയേറ്റു. 


 ആണ്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സ്ഥലം വാങ്ങിയതും കെട്ടിടം നിർമ്മിച്ചതും ഈ ഭരണസമിതിയുടെ കാലത്താണ്.  ആണ്ടൂർ സ്പിന്നിങ് മില്ലിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് എസ്എംഇ നഴ്സിംഗ് കോളേജ് നിർമ്മാണം ആരംഭിച്ചതും ഈ കാലത്താണ്. തികച്ചും ജനകീയ മെമ്പറായിരുന്ന കെ വി മാത്യുവിനെ ജോസ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.

 മരങ്ങാട്ടുപിള്ളിയുടെ പൊതുമണ്ഡലത്തിലും ജനകീയ സമരങ്ങളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു.

ഭാര്യ കൊച്ചുറാണി 

മക്കൾ : ഷാരോൺ(റേഡിയോളജിസ്റ്) കിരൺ (കാർ മാസ്റ്റേഴ്സ് വർക്ക്ഷോപ്പ്, മരങ്ങാട്ടുപിള്ളി )





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments