പതിനെണ്ണായിരം ശ്ലോകങ്ങളുടെ പാരായണ പുണ്യവുമായി ഭാഗവത ദീപ്തിയിലേക്ക് മള്ളിയൂർ മഹാഗണപതി ക്ഷേത്രം ഉണർന്നു. മള്ളിയൂരിനെ ശ്രീ വൈകുണ്ഠമാക്കുന്ന 12 ദിനങ്ങൾ. ഭാഗവതാമൃത സത്രത്തിന് ആചാര്യ സംഗമത്തിൽ തിരിതെളിഞ്ഞു. ഭാഗവത ഹംസത്തിൻ്റെ 105 – ാം ജയന്തിയോടനുബന്ധി ച്ചുള്ള മഹാസത്രത്തിന്വേ ദപണ്ഡിതരും ഭാഗവത ആചാര്യന്മാരും മന്ത്രോച്ചാരണത്തോടെയാണ് തുടക്കമായത്. വേദിയിൽ മുഖ്യയജ്ഞാചാര്യൻ മഹാഗണപതി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മഹാഗണപതി പൂജ.
തുടർന്ന് ഭാഗവതം ജീവിതചര്യയാക്കിയ സ്വർഗീയ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ അനുഗ്രഹീത ചിത്രത്തിൽ പ്രാർത്ഥന മലരുകൾ. തൊഴുകൈകളോടെ നിന്ന ഭക്ത ജനങ്ങൾ. ഭാഗവത മഹാത്മ്യം പാരായണം ചെയ്ത് അചാര്യന്മാർ. 60-ലധികം ഭാഗവത പണ്ഡിതരും ആചാര്യന്മാരും പങ്കെടുക്കും. ഭാഗവതോത്സവവും ജയന്തി സംഗീതോത്സവവും ഫെബ്രുവരി രണ്ടിന് ജയന്തി ദിനത്തിൽ സമാപിക്കും. സമാപന ദിനത്തിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനംഭാരതി അനുഗ്രഹപ്രഭാഷണം നടത്തും.
പുരാണ പ്രഭാഷണ രംഗത്തെ നവതരംഗമായ വിനയ് വാരണാസി യാണ് സത്രത്തിന്റെ ഒന്നാം ദിനമായ നാളെ മള്ളിയൂരിൽ എത്തുന്നത്. രാവിലെ 11നാണ് വിനയ് പ്രഭാഷണം നിർവഹിക്കുക., വൈകീട്ട് നാലിന് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി, അഞ്ചിന് ആത്മജവർമ, ആറിന് അഡ്വ. ടി.ആർ. രാമനാഥൻ.
23-ന് 9.30-ന് കാടാമ്പുഴ അപ്പുവാര്യർ, 10.30-ന് മോചിതമോക്ഷ, നാലിന് വട്ടപ്പറമ്പ് ഉണ്ണിക്കൃഷ്ണൻനമ്പൂതിരി, അഞ്ചിന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ആറിന് പുത്തില്ലം മധു നാരായണൻനമ്പൂതിരി ഗണേശമണ്ഡപത്തിൽ വൈകിട്ട് 7.30ന് കുച്ചിപ്പുടി: ഡോ. കൃഷ്ണകുമാറിന്റെ ശിഷ്യർ,ഹൈദരാബാദ്




0 Comments