കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്കുള്ള കുടിവെള്ള ടാങ്കിന്‍റെ വിതരണോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ബിജു നിര്‍വ്വഹിച്ചു.

 25 ശതമാനം മാത്രം ഗുണഭോക്താക്കളുടെ പക്കല്‍ നിന്നും ഈടാക്കി ശേഷിക്കുന്ന തുക മുഴുവനും ഗ്രാമപഞ്ചായത്ത് വഹിക്കുന്ന പ്രസ്തുത പദ്ധതി സാധാരണക്കാരന്‍റെ ജലശേഖരത്തിന് ഒരു കൈത്താങ്ങാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേഷ് ബി., വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

 ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ജു ദിലീപ്, അഡ്വ. അനീഷ് ജി., , ഗോപി കെ.ആര്‍., പി.സി. ജോസഫ്, മെര്‍ലി ജെയിംസ്, സെക്രട്ടറി ജോമോന്‍ മാത്യു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ രമ്യാ നായര്‍, സുദീപ് റ്റി.ജെ. എന്നിവര്‍ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments