യുവാവിനെ ഹെൽമെറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.



ബൈക്ക് യാത്രികനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഭഗവതിമഠം അമ്പലത്തിന് സമീപം മേലുക്കുന്നേൽ വീട്ടിൽ അഭിജിത്ത് രാജു (22), കല്ലറ മുണ്ടാർ നൂറ്റിപത്തുചിറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അജിത്ത് പി.കെ (25), ഇടുക്കി ഉടുമ്പൻ ചോല, ചോറ്റുപാറ ബ്ലോക്ക് നമ്പർ 735 ൽ, അമലാച്ചൻ എന്ന് വിളിക്കുന്ന അമൽ ഓമനക്കുട്ടൻ (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ്

 അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 10.00 മണിയോടുകൂടി  മുട്ടുചിറ പുതുശ്ശേരിക്കര സ്വദേശിയായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന യുവാവ് എൻഎസ്എസ് ഹൈസ്കൂളിന് സമീപം വെച്ച് റോഡില്‍ കാർ യാത്രക്കാരനോട് സംസാരിച്ചുകൊണ്ടിരുന്ന സമയം ബൈക്കിലെത്തിയ ഇവർ യുവാവിനെ ചീത്ത വിളിക്കുകയും,യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവിടെ നിന്നും
 സ്കൂട്ടറില്‍ യാത്ര ചെയ്ത യുവാവിനെ ഇവർ പിന്തുടർന്നെത്തി  തടഞ്ഞുനിർത്തി ആക്രമിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെത്തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റെര്‍
 ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സിംഗ് കെ, റോജിമോൻ, എ.എസ്.ഐ ബാബു, സി.പി.ഓ മാരായ മനോജ്, മനേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments