കിടങ്ങൂർ എൻ.എസ് എസ് ഹയർ സെക്കൻ്ററി സ്കൂളിലെ 'നല്ല പാoത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ആഭിമുഖ്യത്തിൽ കുട്ടികൾ വായനവാരം വ്യത്യസ്തമായാണ് ഈ വർഷം ആരംഭിച്ചത് .
ഗ്രന്ഥശാലാ സംഘത്തിൻ്റെ ഉപജ്ഞാതാവായ പി.എൻ പണിക്കരുടെ ജീവിത വഴികളൂടെ സഞ്ചരിച്ചായിരുന്നു വായനയ്ക്ക് തുടക്കം. നീലംപേരൂരുള്ള അദ്ദേഹത്തിൻ്റെ ജന്മഗ്രഹം വും ക്ഷേത്ര മുറ്റത്തുള്ള പണിക്കർ സാറിൻ്റെ രചനകൾക്ക് തണലായ ആൽമരവും കുട്ടികൾ അടുത്തറിഞ്ഞു. തുടർന്ന് പി.എൻ പണിക്കർ സനാതന ഗ്രന്ഥശാലയിൽ ഗ്രന്ഥശാല സെക്രട്ടറി പുരുഷോത്തമ ദാസ് .വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
ലൈബ്രറേറിയനും ജന്മഗ്രഹ മേൽനോട്ടക്കാരിയുമായ വത്സല സന്നിഹിതയായിരുന്നു.
ജൂൺ 19 വായനാദിനത്തിൽ രാവിലെ തന്നെ വായനാ വാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ നിർവ്വഹിച്ചു .സ്കൂൾ
ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞയും വായനാദിന സന്ദേശവും നൽകി .തുടർന്ന് പുസ്തക പ്രദർശനവും വില്പനയും നടന്നു. നല്ലപാഠം കോ ഓർഡിനേറ്റർ പ്രവീൺ കുമാർ .ടീച്ചർമാരായ ദീപ ,ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി .
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments