സുനില്‍ പാലാ
കണ്ണനും കാളിദാസനും രോഹിത്തുമൊക്കെ മുടിയിങ്ങനെ നീട്ടിവളര്‍ത്തുന്നത് ന്യൂജെന്‍ സ്റ്റൈലിലിനല്ല; ഇവരുടെ കറുത്ത നീണ്ട മുടിക്ക് കാരുണ്യത്തിന്റെ കണ്ണഴകാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണയോടെ കറുത്ത മുടി മുറിച്ച് നല്‍കുന്ന ''കേശദാന''ക്കാരാണിവര്‍.
ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലെ ഏഴാമത് കേശദാന ക്യാമ്പിലാണ് കാളിദാസ് എസ്.നായരും, കെ.കെ. കണ്ണനും, പി.എസ്. രോഹിത്തുമൊക്കെ പങ്കെടുത്തത്. 30-ല്‍താഴെ പ്രായമുള്ള ഇവരെല്ലാം മുടി നീട്ടിവളര്‍ത്തിയവരാണ്.
ഇവരോടൊപ്പം സാന്ദ്ര, രശ്മി, അന്‍ഷ, സുനു, അനാമിക തുടങ്ങി കൗമാരക്കാരികളും തങ്ങളുടെ മുടി വിഗ് നിര്‍മ്മാണത്തിനായി ദാനം ചെയ്തു. ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് തുടര്‍ച്ചയായി കേശദാന ക്യാമ്പുകള്‍ നടത്തിവരുന്നത്.
ഇങ്ങനെ ദാനം ചെയ്യുന്നവരില്‍ നിന്ന് മുടി ശേഖരിച്ച് തൃശ്ശൂരിലെത്തിച്ച് വിഗ്ഗുകള്‍ തയ്യാറാക്കി തിരികെ പാലാ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ ഏല്‍പ്പിക്കും.
ക്യാന്‍സര്‍ ബാധിതരായി ചികിത്സയിലിരിക്കെ മുടി നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി ഈ വിഗ്ഗുകള്‍ നല്‍കും. കഴിഞ്ഞ നാല് മാസത്തിനിടെ 26 ആളുകള്‍ക്ക് വിഗ്ഗ് കൊടുക്കാന്‍ കഴിഞ്ഞതായി ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി മഹേഷ് പി. രാജു പറഞ്ഞു. ഓരോ ക്യാമ്പിലും 15 നും 40 നുമിടയില്‍ ആളുകള്‍ കേശദാനം നടത്താനായി മുന്നോട്ട് വരുന്നുണ്ട്.
പാലാ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിലെ ഡോക്ടര്‍ ശബരിനാഥ്, ആര്‍.എം.ഒ. ഡോ. രേഷ്മ സുരേഷ്, നഴ്‌സിംഗ് ഡപ്യൂട്ടി സൂപ്രണ്ട് ആര്‍. ഗിരിജ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു തുടങ്ങിയവര്‍ ഹെയര്‍ ഫോര്‍ യു കേശദാന ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നും മുടി ദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സൊസൈറ്റി സെക്രട്ടറി മഹേഷ് പി. രാജുവിനെ വിളിക്കാം. ഫോണ്‍: 95266 92327.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments