60 കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി ബസ്, രക്ഷ

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി. 
നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരി 60കാരിയായ വസന്തയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വസന്തയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആണ് ജീവനക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയത്. 
പനി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം
 മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് വസന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു.ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട് ബസ് തൊട്ടടുത്ത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വസന്തയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ബസ് തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments