മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ…എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം


തകര്‍ന്ന തറവാട്ടുവീടിന്‍റെ മുകളില്‍ ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കിയ ആ കൂടല്ലൂരുകാരന്‍ മലയാളി മനസ്സിന്‍റെ കടലാഴങ്ങള്‍തൊട്ട കഥയുടെ പെരുന്തച്ചനായതിന് കാലം സാക്ഷിയാണ്. ബാല്യംതൊട്ടേ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ലെന്നും മറ്റേതുദിനം പോലെയും അതും കടന്നുപോവുമെന്നുമാണ് എംടി പറയാറുള്ളത്. പക്ഷേ
 മലയാളത്തിന് ഇത് മഹാഘോഷദിനമാണ്.സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ എംടിയ്ക്ക് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്ന്

 അറിയില്ല. മനസ്സ് നിറയെ എഴുതാത്ത സാഹിത്യമുണ്ട്. അതൊരു പ്രകൃതിനിയമമായിരിക്കണം. പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകന് എഴുത്തെന്നത് സ്വന്തം അസ്തിത്വത്തിന്‍റെ തന്നെ അന്വേഷണമായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments