ചങ്ങനാശ്ശേരിയിൽ വൻ ചാരായ വേട്ട ...... ഒരാൾ പിടിയിൽ
ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി പറാൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ഈ പ്രദേശം കേന്ദ്രീകരിച്ച് വ്യാജ വാറ്റു നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ചാരായം രണ്ടുവീടുകളിലായി വാറ്റുന്നതിനായി തയ്യാറാക്കിയ 90ലിറ്റർ വാഷ് , ഗ്യാസ് സിലിണ്ടർ, അടുപ്പ് ഉൾപ്പടെ വാറ്റുന്നതിന് തയ്യാറാക്കിയ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് പറാൽ കരയിൽ കളരിക്കൽ വീട്ടിൽ ഹർഷകുമാർ മകൻ ശ്യാംകുമാർ (43) എന്നയാളെ പ്രതിയായി അറസ്റ്റു ചെയ്തു. വാഴപ്പള്ളി പടിഞ്ഞാറ് കക്കാട്ടുശ്ശേരിൽ വീട്ടിൽ ച സുരേഷ് (58) എന്നയാളെ പ്രതിയാക്കി കേസ് എടുത്തു.
ചങ്ങനാശ്ശേരി റേഞ്ച് ഇൻസ്പക്ടർ റ്റി. എസ്. പ്രമോദിന്റെ നേതൃത്വത്തിൽ
അസി എക്സൈസ് ഇൻസ്പക്ടർ വി. എൻ. പ്രദീപ്കുമാർ, പ്രിവൻ്റീവ് ആഫീസർ ആൻ്റണിമാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ.നാണു, ലാലു തങ്കച്ചൻ, അച്ചു ജോസഫ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ. എം. ഡ്രൈവർ മനീഷ്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസുകൾ കണ്ടെടുത്തത്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments