ഉദ്ഘാടനം ശനിയാഴ്ച .. . പാലായില്‍ നൂതന കൃഷിരീതിയുമായി ഹൈഡ്രോപോണിക്സ് (മണ്ണില്ലാകൃഷി) പച്ചക്കറി ഫാം


പാലായില്‍ ഭരണങ്ങാനത്ത് നൂതന കൃഷിരീതിയുമായി ഹൈഡ്രോപോണിക്സ് ഫാം പ്രവര്‍ത്തനം ആരംഭിക്കുന്നു.പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഹൈഡ്രോപോണിക്സ് (മണ്ണില്ലാകൃഷി)രീതിയില്‍  ഇലക്കറികളും ഔഷധ സസ്യങ്ങളും കായ്കറികളും കൃഷി ചെയ്യുകയാണ് ഫാമില്‍. ഭരണങ്ങാനം മേരിഗിരി ആശുപത്രിക്ക് സമീപം പൂഞ്ഞാര്‍ ഹൈവേയ്ക്കരികിലാണ്  ഫാം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
മണ്ണില്‍ ചെടികള്‍  നടുന്നതിന്  പകരം പ്രത്യേകം സജ്ജമാക്കിയ ഷെഡുകളില്‍ വെള്ളത്തില്‍ വളര്‍ത്തുന്നതാണ് ഈ നൂതന കൃഷിരീതി.മറ്റ് ആധുനിക മണ്ണില്ലാകൃഷിരീതികളെ അപേക്ഷിച്ച് കൂടുതല്‍ മുതല്‍മുടക്കുണ്ടെങ്കിലും ലാഭകരവും ഗുണമേന്മയുള്ള വിളവ് ലഭിക്കുന്നതും ഹൈഡ്രോപോണിക്സ് രീതിയിലുള്ള കൃഷിയിലാണന്നാണ് വിദഗ്ധര്‍ പറയുന്നത്.പരമ്പരാഗത കൃഷിരീതിയില്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥയില്‍ നിയന്ത്രണങ്ങള്‍ സാധ്യമല്ല.കാലാവസ്ഥാ വ്യതിയാനം മൂലം കൃത്യതയില്ലാത്ത ആദായം ലഭിക്കുകയും രോഗങ്ങള്‍ മൂലമുള്ള നഷ്ടങ്ങളും പതിവാണ്.പ്രധാനമായും ഇത് സംഭവിക്കുന്നത് മണ്ണില്‍കൂടിയാണ്.എന്നാല്‍ ഹൈഡ്രോപോണിക്സ്(മണ്ണില്ലാകൃഷി)
 കൃഷിരീതിയില്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥയിലും ജലസേചനത്തിലും വളം നല്‍കുന്നതിലും മറ്റും കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും.ഇതാണ് ഈ കൃഷിരീതിയുടെ മെച്ചം.പ്രതികൂല കാലാവസ്ഥയിലും കൃഷിചെയ്യുന്നതിനും നല്ലവിളവ് ലഭിക്കുന്നതിനും ഉയര്‍ന്ന വില ലഭിക്കുന്നതിനും ഈ കൃഷിരീതി അവസരമൊരുക്കുന്നു.പരമ്പരാഗത രീതിയില്‍ കൃഷിചെയ്യുന്നതിനേക്കാള്‍ 10 ഇരട്ടി വരെ ആദായം ഹൈഡ്രൈപോണിക്സ് രീതിയില്‍ കൃഷിചെയ്യുമ്പോള്‍ ലഭിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഏറ്റവും പ്രധാനം

 യാതൊരുവിധ വിഷവസ്തുക്കളുടേയും സാന്നിധ്യം ഈ പച്ചക്കറികളില്‍ ഉണ്ടാവുകയില്ല എന്നുള്ളതാണ്.
  കര്‍ഷകരുടെ കൂട്ടായ്മയായ ഇന്‍ഗ്രോണ്‍ അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയുടെ പച്ചക്കറി ഫാമിന്റെ ഉദ്ഘാടനം ശനിയാഴ്ച  രാവിലെ 10.30ന്  ഭരണങ്ങാനം സെയ്ന്റ് മേരീസ്  പള്ളി പാരീഷ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  മാണി സി. കാപ്പന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന
 യോഗത്തില്‍  മന്ത്രി  പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. എം.പിമാരായ ജോസ് കെ.മാണി, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍  പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വി.ജി വിജയകുമാര്‍, ടോണി മൈക്കിള്‍, റിന്‍സ് വെട്ടുകല്ലേല്‍, ജോസ് എബ്രാഹം എന്നിവര്‍ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments