കരൂരില്‍ കാറ്റില്‍ നാശനഷ്ടം ...... കരൂർ പയപ്പാർ റോഡിൽ മരം വീണു

കരൂരില്‍ കാറ്റില്‍ നാശനഷ്ടം ...... കരൂർ പയപ്പാർ റോഡിൽ മരം വീണു
ഇന്ന്  ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വീശിയടിച്ച കാറ്റില്‍ പാലാ കരൂര്‍ ഭാഗത്ത് നാശനഷ്ടം. നിരവധി റബര്‍ മരങ്ങളും തേക്ക്, പ്ലാവ്, അഞ്ഞിലി തുടങ്ങിയവയും ഒടിഞ്ഞുവീണു. 
കൂന്താനത്ത് ടോമി, കൂന്താനത്ത് അലക്‌സ്, ഞാവള്ളിപുത്തന്‍പുര ഇമ്മാനുവല്‍, പറമുണ്ടയില്‍ ജായിസ്, കൂന്താനത്ത് ബോബന്‍ എന്നിവരുടെ റബര്‍ മരങ്ങളാണ് നിലം പതിച്ചത്.
 കരൂര്‍-പയപ്പാര്‍ റോഡിലേയ്ക്കും മരം വിണു. വൈദ്യുതി ലൈനുകളുടെ മുകളിലേയ്ക്ക് മരം ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി തടസവും നേരിട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. 
കരൂർ പഞ്ചായത്തംഗം ലിന്റണ്‍ ജോസഫ്, വില്ലേജ് ഓഫീസര്‍ ബിനോയി സെബാസ്റ്റിയന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments