വ്യാപാര സ്ഥാപനത്തില്‍ മോഷണം : പ്രതിയെ പിടികൂടി

 

കോളപ്ര ഏഴാംമൈലിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരാഴ്ച മുമ്പ് നടന്ന മോഷണത്തിലെ പ്രതിയെ കാഞ്ഞാറില്‍ നിന്ന് പോലീസ് പിടികൂടി. വെള്ളിയാമറ്റം പൂച്ചപ്ര പുന്നോലില്‍ പ്രദീപ് കൃഷ്ണന്‍ ( 34 )ആണ് പിടിയിലായത്. ജൂണ്‍ 24ന് പുലര്‍ച്ചെ 2.45 ഓടെയായിരുന്നു മോഷണം. മുന്‍ വശത്തെ ഷട്ടറിന്റെ രണ്ട് താഴുകളും തകര്‍ത്താണ് മേശയ്ക്കുള്ളിലിരുന്ന പണം കവര്‍ന്നത്. മോഷ്ടാവിന്റെ ദൃശ്യം
 സിസിടിവിയില്‍ പതിഞ്ഞിരുന്നു. കടയുടമയുടെ പരാതിയെ തുടര്‍ന്ന് മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയെ പിടികൂടിയത്. മുട്ടം എസ്‌ഐ കെ.ആര്‍. അനില്‍കുമാര്‍, എഎസ്‌ഐമാരായ സഞ്ജയ്, ഇബ്രാഹിം സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനോയി, ലിജു, പ്രതാപ്, ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments