അൽഫോൻസാ തിരുനാൾ ......നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു....അൾത്താര , ആരാധനയും പ്രാർത്ഥനയും കൃതജ്ഞതയും കൊണ്ടു നിറയുന്ന പുണ്യ സ്ഥലമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
സ്വന്തം ലേഖകൻ
വിശുദ്ധ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. തദവസരത്തിൽ ബിഷപ്പ് എമരിറ്റസ് ജോസഫ് പള്ളിക്കാപറമ്പിലും സഹകാർമ്മികനായി ഉണ്ടായിരുന്നു.
.jpeg)
രൂപതയുടെ വികാരി ജനറാൾ മാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തുടങ്ങി നിരവധി വൈദികരും കൂദാശ കർമ്മത്തിൽ പങ്കെടുത്തു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സമർപ്പിതരും വിശ്വാസികളും ആ പുണ്യ മുഹൂർത്തത്തിന് സാക്ഷികളായി. അൽഫോൻസാമ്മയ്ക്ക് ഭരണങ്ങാനം നൽകുന്ന, പാലാ രൂപതനൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ് നവീകരിച്ച അൾത്താര.
അൾത്താര, ആരാധനയും പ്രാർത്ഥനയും കൃതജ്ഞതയും കൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണെന്ന് ബിഷപ്പ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു.
നമ്മുടെ രൂപതയുടെയും സഭയുടെയും വലിയൊരു നിധിയാണ് അല്ഫോൻസമ്മയുടെ ജീവിതവും ഈ പുണ്യകുടീരവും . വാസ്തവത്തില് തുടരുന്ന ഒരു യാഥാർഥ്യമാണ്. ലോകാവസാനം വരെ ഈ പുണ്യ കുടീരം ഭരണങ്ങാനത്തുണ്ട്.

ഈ പുണ്യകുടീരം ശിഷ്യന്മാര്ക്ക് ഈശോ നല്കിയതുപോലെയുള്ള ഒരു പ്രാതലാണ് അല്ലെങ്കിൽ ആൽമീയ ഭക്ഷണമാണ്. അൽഫോന്സാമ്മയുടെ പുണ്യ കുടീരം സന്ദർശിച്ചു പ്രാർഥിക്കുമ്പോൾ, വിശുദ്ധ കുർബാനായില് പങ്കെടുക്കുമ്പോള്, കുമ്പസാരിക്കുമ്പോൾ ഇവിടെ വരുന്നവർ ഒരു അത്ഭൂതകരമായ മീൻപിടുത്തം നടത്തുകയാണ്. ഇവിടുത്തെ ത്രോണോസ് അല്ലെങ്കിൽ മദബഹ, ഐകൺസ് അത്ഭൂതകരമായ കാര്യങ്ങളാണ്.
രൂപതയിലെ ഏറ്റവും കൂടുതൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന സ്ഥലമാണിത് .കൂടുതൽ വിശ്വാസികൾ കുമ്പസാരമെന്ന പരിശുദ്ധ കൂദാശ സ്വീകരിക്കനെത്തുന്ന സ്ഥലമാണ്. മൌന പ്രാർത്തനക്കും യാമ പ്രാർഥനയ്ക്കും പേരു കേട്ട ഭവനമാണിത്.
ത്രോണോസ് അല്ലെങ്കിൽ മദബഹ, നമ്മുടെ സഭയുടെ സ്ലീവ, മർത്ത് മറിയത്തിന്റെയും അൽഫോന്സാമ്മയുടെയും ഐക്കണുകൾ, ബേസ്ഗസ്സാകൾ മദബഹ വിരി മനോഹരമായ ബേമ്മ, നമ്മുടെ കർത്താവിന്റെ, ക്രൂശിത രൂപം അൽഫോന്സാമ്മയുടെ പുണ്യ കുടീരത്തോട് ചേർന്നു പ്രതിഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ നമ്മുടെ സഭയുടെ അടിസ്ഥാനപരമായ വിശ്വാസത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന നവീകരണമാണ് നമ്മളിവീടെ നടത്തിയത്.
മനോഹരമായ സ്തുതി ഗീതങ്ങളാൽ ആരംഭിച്ച ശുശ്രൂഷകൾക്ക് തുടക്കത്തിൽ ഷ്റൈൻ റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഈ അതിസുന്ദരമായ മദ്ബഹായുടെ നിർമ്മാണത്തിൽ സഹകരിച്ച എല്ലാവരെയും, പ്രത്യേകിച്ച് ആർട്ടിസ്റ്റ് സെബിൻ, ഐക്കണുകള് വരച്ച ഫാ . സാബു മണ്ണട എന്നിവരെയും അനുസ്മരിച്ചു. നിരവധി പേരുടെ കൂട്ടായ ശ്രമഫലം കൊണ്ടാണ് ഇത്ര സുന്ദരമായി തടിയിൽ തീർത്ത സ്വർഗീയ അനുഭൂതികൾ പകരാൻ കഴിയുന്ന മദ്ബഹായ്ക്ക് രൂപം നൽകാൻ കഴിഞ്ഞത്.
മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമാ കുരിശ് സീറോ മലബാർ സഭയുടെ തനിമയുടെ വലിയ പ്രകാശനമാണ്. കർത്താവിന്റെ ക്രൂശിതരൂപം ഏറ്റവും അനുയോജ്യമായ വിധത്തിൽ സർവ്വവിധ അലങ്കാരങ്ങളോടുംകൂടി, ജനങ്ങൾക്ക് തൊട്ടടുത്ത്നിന്നും പ്രാർത്ഥിക്കാൻ കഴിയുന്ന വിധം അൽഫോൻസാമ്മയുടെ കബറിടത്തോട് ചേർത്ത് സ്ഥാപിച്ചു. അത് ഒരു വലിയ അനുഗ്രഹമാണെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. ഈ ദൈവാലയം ഐക്യത്തിന്റെ ഭവനമായിത്തീരട്ടെ എന്നും ബിഷപ് ആശംസിച്ചു.
അൽഫോൻസാമ്മ നമുക്ക് നൽകുന്ന വലിയ സന്ദേശങ്ങളിൽ ഒന്ന് നാം ഈ മദ്ബഹ നവീകരിച്ചതുപോലെ അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തുന്നവർ സ്വന്തം ജീവിതവും നവീകരിക്കുന്നതിന്, പുനർസൃഷ്ടി നടത്തുന്നതിന് തയ്യാറാകണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു..
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments